ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കാര്യമായി ദോഷം ചെയ്തെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര് ബാലകൃഷ്ണപിള്ള. സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്തത് ശരിയായില്ലെന്നും ബാലകൃഷ്ണപിള്ള വിമര്‍ശിച്ചു.
വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരി മല പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. സര്‍ക്കാര്‍ എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മറികടക്കാന്‍ സാധിക്കില്ല. ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ പൂര്‍ണ്ണമായും പിള്ള പിന്തുണയ്ക്കുകയും ചെയ്തു.
എന്‍എസ്എസ് ശബരിമല വിഷയത്തിലെടുത്തത് ശരിയായ നിലപാടായിരുന്നു. വിശ്വാസ സംരക്ഷണ നിലപാടായിരുന്നു എന്‍എസ്എസിന്റേത്. ന്യൂനപക്ഷങ്ങള്‍ക്ക് സിപിഎമ്മിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടതും തിരിച്ചടിക്ക് കാരണമായെന്ന് ആര് ബാലകൃഷ്ണപിള്ള കൊല്ലത്ത് സ്വകാര്യ മാധ്യമത്തിനോട് പറഞ്ഞു.
Discussion about this post