ഗതികേട് കൊണ്ട് ചെയ്തുപോയ തെറ്റിന് പ്രായ്ശ്ചിത്തം ചെയ്തു കഴിഞ്ഞു ആ രണ്ടു ‘ ഹതഭാഗ്യർ ‘ . വണ്ടിയിലെ പെട്രോൾ തീർന്ന് പെരുവഴിയിലാകുമെന്ന് മനസിലാക്കിയപ്പോൾ വഴിയിൽ കണ്ട ബൈക്കിൽ നിന്നും പെട്രോൾ ഊറ്റിയെടുത്തു.
എന്നാല്‍ ഈ തെറ്റിന് പ്രായശ്ചിത്തവും ചെയ്തിട്ടുണ്ട്. എടുത്ത പെട്രോളിന് പകരമായി അധികം അധികം പെട്രോൾ ബൈക്കിനരികിൽ തിരികെ വച്ച് തെറ്റു തിരുത്തി. തെറ്റ് ചെയ്യാനുണ്ടായ കാരണം ബൈക്കിന്റെ അറിയിച്ചുകൊണ്ടുള്ള കത്തും വണ്ടിക്കരികിൽ വച്ചു.
ഈ കത്താണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മുണ്ടക്കയത്ത് നിന്നും റാന്നിയിലേക്ക് പോയ രണ്ട് ‘ഹതഭാഗ്യരാണ്’ ചെയ്ത് പോയ സമസ്ത സമസ്ത അപരാധങ്ങളും പൊറുക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയത്.
കത്തിലെ വാചകങ്ങൾ ഇങ്ങനെയാണ്:
പ്രിയപ്പെട്ട ചേട്ടാ, മുണ്ടക്കയത്ത് നിന്നും റാന്നിയിലേക്ക് പോകുകയായിരുന്ന ഞങ്ങൾ വഴിയിൽ വച്ച് പെട്രോൾ തീർന്ന് പോയതിനാൽ മറ്റ് വഴിയില്ലാതെ ഈ നീല പൾസർ വണ്ടിയിൽ നിന്നും അൽപം പെട്രോൾ എടുക്കേണ്ടി വന്നു. അങ്ങനെ ചെയ്യേണ്ടി വന്നതിൽ മാപ്പ് ചോദിക്കുന്നതോടൊപ്പം എടുത്തതിലധികം പെട്രോൾ വാങ്ങി ഇവിടെ തിരികെ വയ്ക്കുന്നു. അനുവാദമില്ലാതെ ചെയ്ത ഈ പ്രവർത്തിക്ക് സാഹചര്യം മനസിലാക്കി മാപ്പ് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
രണ്ട് ഹതഭാഗ്യർ
Discussion about this post