ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ ആരോപണവുമായി മന്ത്രി എ.കെ.ബാലന്. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരായ എ. വിജയരാഘവന്റെ പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഏതെങ്കിലും വിഭാഗീയ പ്രവർത്തനം തോൽവിക്ക് കാരണമായെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷ് പരാതി പറഞ്ഞിട്ടില്ലെന്നും എ.കെ ബാലൻ തിരുവനന്തപുരത്ത് പറഞ്ഞു.
എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരായ പരാതിയില്‍ വനിത കമ്മിഷനില്‍നിന്ന് നീതി ലഭിച്ചില്ലെന്ന് ആലത്തൂര്‍ നിയുക്ത എം.പി. രമ്യ ഹരിദാസ്. തന്നെ വിളിക്കാന്‍ പോലും കമ്മിഷന് തയ്യാറായില്ലെന്നും രമ്യ പറഞ്ഞു.
Discussion about this post