ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ അപത്രീക്ഷിത പരാജയം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ട് പൊളിറ്റ് ബ്യൂറോയില്‍ വച്ചു. ഇതിൻമേലുള്ള ചർച്ചയിൽ കേരളഘടകത്തിനു നേരെ വിമര്‍ശനമുയർന്നു. വോട്ടുചോര്‍ച്ച മുന്കൂട്ടികാണാന് കഴിഞ്ഞില്ല. വിശ്വാസ സമൂഹം പാർട്ടിയിൽ നിന്ന് അകന്നു എന്നുമായിരുന്നു വിമർശനം. മതന്യൂനപക്ഷങ്ങള്‍ അകന്നുപോയത് തിരിച്ചടിയായെന്നു സംസ്ഥാന ഘടകം വാദിച്ചു
കോൺഗ്രസുമായി നീക്കുപോക്ക് ആകാമെന്ന ദേശീയ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് അടവുനയം കേരളത്തിലെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. ഇത് തിരിച്ചടിക്ക് ഒരു കാരണമായെന്നു സംസ്ഥാന നേതൃത്വത്തിന് അഭിപ്രായമുണ്ട്
Discussion about this post