ലോക്സഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ കനത്ത തോല്‍വിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി മാറ്റണം എന്നാവശ്യവുമായി പലരും രംഗത്ത് വന്നു.അദ്ദേഹത്തിന്റെ ശൈലിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.സിപിഐ നേതാവായ ബിനോയ് വിശ്വം പറഞ്ഞതും അദ്ദേഹം ശൈലിയില്‍ മാറ്റം വരുത്തണമെന്നാണ്.
ഇപ്പോള്‍ ഈ ചര്‍ച്ചയില്‍ വ്യത്യസ്ത പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യൂ.
മുഖ്യമന്ത്രി കസേരയിലേക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജയെ നിര്‍ദേശിച്ചു കൊണ്ടുളളതാണ് ജോയ് മാത്യൂവിന്റെ പോസ്റ്റ്.’ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്, ആരോഗ്യവകുപ്പില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റമുണ്ടാകും’ – ജോയ് മാത്യൂ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ശൈലിയാണ് പരാജയത്തിന് കാരണമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
എന്നാല്‍ തന്റെ ശൈലിയില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം.
Discussion about this post