സിറോ മലബാര്‍ സഭാ വ്യാജരേഖ കേസില്‍ ഫാദര്‍ ടോണി കലൂക്കാരന്‍, ഫാദര്‍ പോള്‍ തേലക്കാട്ട് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി വൈദികര്‍ക്ക് നിര്‍ദേശം നല്‍കി.എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
വ്യാജരേഖ കേസില്‍ പോള്‍ തേലക്കാട്ട് ഒന്നാം പ്രതിയും, ടോണി കല്ലൂക്കാരന്‍ നാലാം പ്രതിയുമാണ്. മൂന്നാം പ്രതി ആദിത്യനെ ക്രൂരമായി മര്‍ദ്ദിച്ച് തങ്ങള്‍ക്കെതിരെ മൊഴി നല്‍കാന്‍ പോലീസ് നിര്‍ബന്ധിക്കുകയായിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരുള്‍പ്പെടുന്ന രേഖകള്‍ അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നും ഇരുവരും മൂന്‍കൂര്‍ ജാമ്യപേക്ഷയില്‍ പറഞ്ഞിരുന്നു.
Discussion about this post