ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ നേട്ടത്തിന്റെ തിളങ്ങുന്ന അദ്ധ്യായം എഴുതി ചേര്‍ത്ത് വനിതാ സിനികള്‍. ആദ്യമായി ഒരു മീഡിയം ലിഫ്റ്റ് ഹെലികോപ്ടര്‍ പറത്തി വനിതകള്‍ മാത്രം അടങ്ങുന്ന സംഘമാണ് റെക്കോര്‍ഡ് നേടിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് വനിതകള്‍ നേട്ടം കൈവരിച്ചത്.
ഫ്ളൈറ്റ് ലഫ്റ്റനന്റ് പാരുള്‍ ഭരദ്വാജ് (ക്യാപ്റ്റന്‍), ഫ്ളൈയിങ് ഓഫിസര്‍ അമന് നിധി ( കോ പൈലറ്റ്), ഫ്ളൈറ്റ് ലഫ്റ്റനന്റ് ഹിന ജയ്സ്വാള്‍ (ഫ്ളൈറ്റ് എന്‍ജിനീയര്‍) എന്നിവരാണ് രാജ്യത്തെ മുഴുവന്‍ വനിതകള്‍ക്കും അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കിയത്. യുദ്ധസംബന്ധമായ പരിശീലനത്തിന്റെ ഭാഗമായിട്ടാണ് Mi-17 V5 ഹെലികോപ്ടര്‍ വനിതാസംഘം വിജയകരമായി പറത്തിയത്.
റാഞ്ചിയില്‍ നിന്നുമില്ല ഫ്ലൈയിംഗ് ഓഫീസര്‍ നിധി ജാര്ഖണ്ടില്നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്ന ആദ്യത്തെ വനിതാ വൈമാനികയാണ്. പഞ്ചാബില്‍ നിന്നുമുള്ള ഫ്ലൈറ്റ് ലഫ്റ്റനന്റ് പാരുള്‍ ഭരദ്വാജ് Mi-17 V5 നിയന്ത്രിക്കുന്ന ആദ്യ വനിതാ വൈമാനിക എന്ന നേട്ടം സ്വന്തമാക്കി. ചണ്ഡിഗഡില്‍നിന്നുള്ള ഫ്ളൈയിങ് ഓഫിസര്‍ ഹിന ജയ്സ്വാള്‍ വ്യോമസേനയിലെ ആദ്യത്തെ വനിതാ ഫ്ളൈറ്റ് എന്‍ജിനീയറാണ്.
Discussion about this post