എംപിമാരുടെ ശമ്പളം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് ബിജെപി എംപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ചു. മുന്‍ എംപി മാരുടെ പെന്‍ഷന്‍ 75 ശതമാനം വര്‍ദ്ധിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പുനര്‍ നിര്‍ണ്ണയിക്കാനുള്ള സംവിധാനത്തിനു സമാനമായ ഓട്ടോമാറ്റിക് സംവിധാനം എംപിമാരുടെ ശമ്പളം നിര്‍ണ്ണയിക്കുന്നതിനു വേണ്ടി കൊണ്ടുവരണമെന്ന് സംയുക്തസമിതി സര്‍ക്കാരിനു നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൊത്തം 60 നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ടു വച്ചിരിക്കുന്നത്. 2010ലാണ് എംപിമാരുടെ ശമ്പളപരിഷ്‌കരണം അവസാനം നടന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള അലവന്‍സുകള്‍ എംപിമാര്‍ക്ക് ലഭിക്കുന്നില്ല എന്നും സമിതി വ്യക്തമാക്കി. നിലവില്‍ 50,000 രൂപയാണ് എംപിമാരുടെ ശമ്പളം.പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള പ്രതിദിന അലവന്‍സ് 2000 രൂപയാണ്. ദിവസവും തങ്ങളുടെ സന്ദര്‍ശകര്‍ക്ക് ചായ നല്‍കുന്നതിനായി തന്നെ 1000 രൂപ വേണ്ടി വരുന്നു എന്ന് സമിതി ചൂണ്ടിക്കാട്ടി.
എംപിമാര്‍ക്ക് വര്‍ഷത്തില്‍ 20 മുതല്‍ 25 വരെ ആഭ്യന്തര വിമാനയാത്രകള്‍ സൗജന്യമായി നടത്താനുള്ള അനുമതി ലഭിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. എംപി മാരുടെ ഒപ്പം യാത്രചെയ്യുന്ന പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് എസി ഒന്നാം ക്ലാസ് റെയില്‍വേ ടിക്കറ്റ് സൗജന്യമായി നല്‍കണമെന്നതാണ് മറ്റൊരു ആവശ്യം. നിലവില്‍ എംപിയുടെ ഭാര്യക്കോ ഭര്‍ത്താവിനോ മാത്രമാണ് സൗജന്യ എസി ഒന്നാം ക്ലാസ് ടിക്കറ്റ് അനുവദിച്ചിട്ടുള്ളത്.
Discussion about this post