പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 17 ന് ആരംഭിക്കും. പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ അഞ്ചിന് അവതരിപ്പിക്കും. ജൂലൈ 26ന് പാർലമെന്റ് സമ്മേളനം അവസാനിക്കും.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയായിരിക്കും ആദ്യ രണ്ട് ദിവസങ്ങളിൽ നടക്കുക. തുടർന്ന് ജൂൺ 19 ന് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും .
സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷം ജൂൺ 20ന് രാഷ്ട്രപതി പാർലമെന്റിനെ അഭിസംബോധന ചെയ്യും. നയപ്രഖ്യാപന പ്രസംഗത്തിന്മേൽ ചർച്ചയും തുടർന്ന് നന്ദി പ്രമേയ ചർച്ചയും നടക്കും.
കഴിഞ്ഞ ലോക്സഭയുടെ അവസാന സമ്മേളനത്തിൽ ഇടക്കാല ബജറ്റും വോട്ട് ഓൺ അക്കൗണ്ടും പാസ്സാക്കിയിരുന്നു.
പുതിയ കേന്ദ്ര ക്യാബിനറ്റിന്റെ ആദ്യ യോഗം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്നിരുന്നു. യോഗത്തിന് ശേഷം വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളെ അറിയിച്ചത് .
Discussion about this post