ശബരിമലയിൽ സർക്കാരിന്റെയും ,പാർട്ടിയുടെയും നിലപാടാണ് ശരിയെന്ന് സിപിഎം സംസ്ഥാന സമിതി .എന്നാൽ വിധി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായി . എന്നിരുന്നാലും സംസ്ഥാന സർക്കാർ എടുത്ത നിലപാടിൽ നിന്ന് ഇനി പിന്മാറേണ്ട കാര്യമില്ല
പാർട്ടി വോട്ടുകൾ എറെയും പോയത് ബിജെപിയിലേക്കാണ് .പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും വോട്ട് ചോർന്നത് ശബരിമലയുടെ കാര്യത്തിൽ വോട്ടർമാർ തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ് .ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും സമിതിയിൽ ആവശ്യമുയർന്നു .
വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടതായും, പരമ്പരാഗതമായി പാർട്ടിയിൽ നിന്നിരുന്ന വിശ്വാസികളുടെ വോട്ട് പോലും ചോർന്നതായും സിപിഎം സംസ്ഥാന സമിതി റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു .
Discussion about this post