പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. എളനാട് കിഴക്കുമുറി നവായത്ത് പറമ്പില്‍ ബദറുദീന്‍ (42) ആണ് പിടിയിലായത്. കുട്ടിയെ 2018 ഓഗസ്റ്റ് മുതല്‍ ഇയാള്‍ പീഡിപ്പിച്ചുവരുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പഴയന്നൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Discussion about this post