കേരളത്തിലെത്തുന്ന വിദേശപഴങ്ങളും അണ്ടിപ്പരിപ്പുകളും മറ്റും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കാണിച്ച് മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചുമ്മാ വവ്വാലുകളെ മാത്രം സംശയിച്ചിട്ടു കാര്യമില്ലെന്നും, വവ്വാലുകള്‍ വിദേശ രാജ്യങ്ങളിലും ഉണ്ടെന്നും ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകനായ റെജി കുമാറാണ് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.
‘
കേരളത്തിലേക്ക് എത്തുന്ന വിദേശ പഴങ്ങളും ഉണക്കിയ വിദേശ പഴങ്ങളും അണ്ടിപ്പരിപ്പുകളും കര്‍ശനമായി പരിശോധിക്കണം. പറ്റുമെങ്കില്‍ നിരോധിക്കണം
റംസാന് കാലത്താണ് ഇവ ഏറ്റവുമധികം എത്തുന്നതും ജാതിമത ഭേദമില്ലാതെ എല്ലാവരും കഴിക്കുന്നതും.
ചുമ്മാ നമ്മുടെ വവ്വാലുകളെ മാത്രം സംശയിച്ചിട്ടു കാര്യമില്ല. വവ്വാലുകള്‍ വിദേശ രാജ്യങ്ങളിലുമുണ്ട്.’-റെജികുമാര്‍ എഴുതുന്നു.
കഴിഞ്ഞ വര്‍ഷം റംസാന് കാലത്താണ് കേരളത്തില്‍ നിപ്പ വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വവ്വാലിനെ മാത്രം പഴിച്ചിരുന്നിട്ട് കാര്യമില്ലെന്നും ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് വലിയ വീഴ്ചയാണെന്നും പോസ്റ്റിന് കീഴേയുള്ള കമന്റുകള്‍ ചര്‍ച്ച ചെയ്യുന്നു.
https://www.facebook.com/vrejikumar/posts/2263458170405170
Discussion about this post