ബിജെപിയിലേക്ക് വരുന്നതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കേണ്ടത് എ.പി. അബ്ദുള്ളക്കുട്ടിയാണെന്ന് ബിജെപി നേതാവ് എം.ടി. രമേശ്.
അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രം കൂടുതൽ കാര്യങ്ങൾ പാർട്ടി ചര്‍ച്ച ചെയ്യും. ആദ്യം നിലപാട് അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയാൽ ബിജെപി അക്കാര്യം ചർച്ച ചെയ്യുമെന്നും എം.ടി. രമേശ്. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം എ.പി. അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് പുറത്താക്കിയത്. കണ്ണൂർ ഡിസിസിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. കെപിസിസി വിശദീകരണം ആവശ്യപ്പെട്ടപ്പോഴും അബ്ദുള്ളക്കുട്ടി തന്‍റെ നിലപാടിൽ ഉറച്ച് നിന്നിരുന്നു.
Discussion about this post