അഖിലേന്ത്യ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം(NEET) പ്രസിദ്ധീകരിച്ചു. രാജസ്ഥാന് സ്വദേശി നളിന്‍ ഖണ്ഡേവാള്‍ 720 ല്‍ 701 മാര്‍ക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. ഡല്‍ഹിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നീ വിദ്യാര്‍ഥികള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇരുവര്‍ക്കും 700 മാര്‍ക്കാണ് ലഭിച്ചത്. ഫലം അറിയാം
695 മാര്‍ക്ക് നേടി തെലങ്കാനയില്‍ നിന്നുള്ള മാധുരി റെഡ്ഡി പെണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനവും ദേശീയ തലത്തില്‍ ഏഴാം റാങ്കും നേടി. 14,10,755 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 7,97,042 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.
കേരളത്തില്‍ നിന്ന് പരീക്ഷയെഴുതിയതില്‍ 66.59ശതമാനം പേര് യോഗ്യ നേടി. ആദ്യ അമ്പത് പേരില്‍ മൂന്നു മലയാളികളുണ്ട്. അതുല്‍ മനോജ് 29ാം റാങ്ക്, ഹൃദ്യ ലക്ഷ്മി ബോസ് 31ാം റാങ്ക്, അശ്വിന് വിപി എന്നിവരാണ് ആദ്യ അമ്പതില്‍ ഇടംപിടിച്ചവര്‍.
Discussion about this post