നാവികസേനയില്‍ വിഐപി സംസ്കാരം അവസാനിപ്പിക്കണമെന്ന് നാവികസേന തലവനായി ചുമതലയേറ്റ അഡ്മിറൽ കരംബിര്‍ സിങ്.സേനയിലെ കീഴ്ജീവനക്കാരെ പാദസേവകരായി ഉയര്‍ന്ന ജീവനക്കാര്‍ കാണരുത് എന്നും അവരെ ബഹുമാനിക്കണം എന്നും പുറത്തിറക്കിയ 26 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഉത്തരവില്‍ പറയുന്നു.മതപരമായ ആഘോഷങ്ങള്‍ക്കും പുതിയ തലവന്‍ നിയന്ത്രണം ഏര്പ്പെടുത്തിയാതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
റാങ്കിംഗ് അനുസരിച്ച് ഭക്ഷണത്തിന്റെ നിലവാരവും ഉപയോഗിക്കുന്ന പാത്രങ്ങളും മാറുന്ന സൈന്യത്തിലെ വിഐപി സംസ്കാരം ഇനി വേണ്ടെന്ന് കരംബീര്‍ സിങ് ഉത്തരവിട്ടു. ഇനിമുതല്‍ ഒരേ തരത്തിലുള്ള ഭക്ഷണ-പാനീയങ്ങളും പാത്രങ്ങളും സ്പൂണുകളും മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സേനയില്‍ ഉയര്‍ന്ന മേന്മ കൈവരിക്കാന്‍ ഉപകരിക്കുന്ന 26 ഇന നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.
നാവികസേനയുടെ കേന്ദ്രങ്ങളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ അനാവശ്യ ആഡംബരം കാണിക്കുന്നത് അവസാനിപ്പിക്കാനും ഉത്തരവില്‍ ആവശ്യപ്പെടുന്നു.
മേയ് 31 ന് നാവികസേനാ മേധാവി സ്ഥാനത്ത് നിന്ന് അഡ്മിറൽ സുനിൽ ലാംബ വിരമിച്ചതിന് പിന്നാലെയാണ് കരംബീര്‍ സിങ് സ്ഥാനം ഏറ്റെടുക്കുന്നത്.
Discussion about this post