മുഖ്യമന്ത്രി പിണറായി വിജന്റെ ശൈലി ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചെന്ന് സിപിഐ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ ശൈലി തെരഞ്ഞെടുപ്പിൽ ചര്‍ച്ചയായെന്ന് സിപിഐ എക്സിക്യൂട്ടിവില്‍ വിമര്‍ശനമുയർന്നു.
ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ നിലപാടും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി.കൂടാതെ ന്യൂനപക്ഷ ഏകീകരണവും തിരിച്ചടിക്കു കാരണമായി.ഇതൊക്കെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് തടസമായെന്നും എക്സിക്യൂട്ടിവ് യോഗം ചൂണ്ടിക്കാട്ടി.
അതേസമയം, ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാനല്ലാതെ സർക്കാരിനു മറ്റു മാര്‍ഗങ്ങളില്ലായിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവൻ പ്രതികരിച്ചു.
എന്നാല്‍ തന്റെ ശൈലി മാറ്റാൻ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
‘എന്റെ ശൈലി എന്റെ ശൈലിയാണ്. അതിനു മാറ്റമുണ്ടാകില്ല. ആ തെറ്റിദ്ധാരണ വേണ്ട. ഞാൻ ഈ നിലയിലെത്തിയത് ഇത്രയും കാലത്തെ ഈ ശൈലിയിലൂടെയാണ്. അതെല്ലാം ഇനിയും തുടരുക തന്നെ ചെയ്യും’- ശൈലിയെക്കുറിച്ചു ചോദ്യമുയർന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു.
Discussion about this post