ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു.
സംഭവ സ്ഥലത്ത് സൈന്യം നടത്തിയ തിരച്ചിലില്‍ എകെ സീരിസില്‍ ഉള്‍പ്പെട്ട 3 തോക്കുകള്‍ കണ്ടെത്തി. ഇന്നലെ രാത്രിയോടെ പുല്‍വാമയിലെ ലാസിപ്പൊരയില് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കൂടാതെ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട് . ഇവര്‍ക്കായും ഭീകരര്‍ക്കായുമുള്ള തെരച്ചിൽ തുടരുകയാണ്.
Discussion about this post