ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ബിജെപിയുടെ പൊതു പരിപാടിയായ അഭിനന്ദന് സഭയില്‍ നരേന്ദ്ര മോദി പങ്കെടുക്കുന്നു.ഭൂമിയിലെ വൈകുണ്ഠമാണ് ഗുരുവായൂര്‍.എല്ലാവര്ക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് മലയാളത്തില്‍ പ്രസംഗിച്ചായിരുന്നു മോദി ജനങ്ങളെ അഭിസംബോദന ചെയ്തത്.ഗുരുവായൂര്‍ സന്ദര്‍ശനം പുതിയ ഊര്‍ജം നല്കുന്നു.ഗുരുവായൂരില്‍ വരാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് മോദി അഭിനന്ദന് സഭയില്‍ പറഞ്ഞു.
ബിജെപിയ്ക്ക് ഉജ്ജ്വലമായ വിജയം സമര്‍പ്പിച്ച ജനങ്ങളാകുന്ന ഈശ്വരനുമുന്പില് ഞാന്‍ ഒരിക്കല്‍കൂടി നമിക്കുകയാണ്. വാരണസിയും കേരളവും തനിക്ക് വ്യത്യാസമില്ലെന്നും ജനസേവനമാണ് ഈ സര്‍ക്കാരിന്റെ പ്രാഥമികമായ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇവിടെ രാഷ്ട്രീയ പണ്ഡിതന്മാര്ക്ക് പലര്‍ക്കും തോന്നുന്നുണ്ടാവും കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. എന്നിട്ടും ഇവിടുത്തെ ജനങ്ങള്‍ക്ക് വന്ന് നന്ദി പറയുകയാണെന്ന്. അതെന്തിനാ എന്ന് എല്ലാവര്ക്കും സംശയം തോന്നുണ്ടാവും. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പല അഭിപ്രായങ്ങളും ഉണ്ടാവും .പക്ഷെ തെരഞ്ഞെടുപ്പിന് ശേഷം ഒന്നേകാല്‍ കോടി ജനങ്ങളെയും ഒരു പോലെ കാണുക എന്നതാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ധര്‍മ്മം.
ബിജെപിയുടെ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നവരല്ല.365 ദിവസവും ഈ നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തക്കുന്നവരാണ്. ഈ നാട്ടിലെ ജനങ്ങളെ സേവിക്കുന്നതിനെ ഈശ്വരസേവയായി കണ്ടു പ്രവര്‍ത്തിക്കുന്നവരാണ് അവര്‍ .ജയമാണെങ്കിലും പരാജയമാണെങ്കിലും ജനസേവനമെന്ന ലക്ഷ്യത്തിനുവേണ്ടി ഏറ്റവും ഉത്സാഹത്തോടുകൂടി പ്രവര്‍ത്തിക്കുന്നവരാണ് ബിജെപിയുടെ പ്രവത്തകര്‍.അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ . ജനപ്രതിനിധികള്‍ അഞ്ചുവര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരാണ്, പക്ഷെ ബിജെപിയുടെ പ്രവര്‍ത്തകര്‍ ജനസേവകര്‍ എന്ന നിലയില്‍ ജീവിതകാലം മുഴുവന്‍ പരവര്ത്തിക്കുന്നവരാണ്, ജനസേവനത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം. സര്ക്കാരിന്രെ ഒരു പ്രദ്ധതികളും ഓരോ വ്യക്തിയിലേക്കും എത്തിക്കുക എന്നതാണ് ഓരോ പ്രവര്‍ത്തകന്റെയും ലക്ഷ്യം. അതിനായി അവര്‍ ഇനിയും മുന്നിലുണ്ടാവും.
അടിയുറച്ചവിശ്വാസവും അദ്ധ്യാത്മിക പരാമ്പര്യത്തിലും ഊന്നി നില്ക്കുന്നവാരണ് ഇവിടെയുള്ള ജനങ്ങള്‍ . കേരളത്തില്‍ വിനോദസഞ്ചാര മേഖലയില്‍ പൈതൃകത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള വികസനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വിനോദസഞ്ചാര മേഖല തൊഴില്‍ സംരഭം കണ്ടെത്താനുള്ള ഏറ്റവും വലിയ മേഖലയാണ് . കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലൂടെ വിനോദ സഞ്ചാര മേഖലയില്‍ വലിയ കുതിച്ചുചാട്ടം നടത്താന്‍ കഴിഞ്ഞിരിക്കുകയാണ്. ലോകത്തിലെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വലിയ രീതിയില്‍ ഭാരതത്തിനു സാധിച്ചിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രസാദ് പദ്ധതി ഇതിനുദാഹരണമാണ്. പൈതൃകത്തിലൂന്നി നടപ്പിലാക്കിയിട്ടുള്ള ഏഴു പദ്ധതികളിലാണ് പ്രസാദ് പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്.
ഗുരുവായൂരില്‍ വരുമ്പോള്‍ ഇവിടുത്തെ ആനകളെ കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ സാധിക്കില്ല, ഈശ്വരനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇവിടുത്തെ ആനയും പശുവും ഉള്‍പ്പെടെയുള്ള ജീവജാലങ്ങളെ കുറിച്ച ചിന്തിക്കാതിരിക്കാന്‍ സാധിക്കില്ല . മത്സ്യബന്ധന മേഖലയും മൃഗസംരക്ഷണ മേഖലയും പ്രത്യേക വകുപ്പാക്കി അതിനായി വലിയ പദ്ധതികള്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.
ഗ്രാമീണ സമ്പത്ത് മേഖലയുടെ അഭിന്നമായിട്ടുള്ള ഒരു മേഖലയാണ് മൃഗസംരക്ഷണം എന്നത്. പശുക്കള്‍ക്ക് കുളമ്പുരോഗം പോലെയുള്ള അസുഖങ്ങള്‍ ധാരാളമായിട്ടു പടര്‍ന്നുപിടിക്കുന്നുണ്ട്. മൃഗങ്ങള്‍ക്കു വരുന്ന അസുഖങ്ങള്‍ ഇല്ലാതാക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മൃഗസംരക്ഷണത്തിലൂടെ മാത്രമെ ഗ്രാമീണ സമ്പത്തിനെ നമുക്ക് തിരിച്ചുപിടിക്കാനാകൂ
ദൗര്‍ഭാഗ്യകരമായിട്ടുള്ള മറ്റൊരു കാര്യം നിപ്പ വൈറസ് പോലെയുള്ള രോഗം കേരളത്തില്‍ പടര്‍ന്നുപിടിക്കുകയാണെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു, നിപ്പയുടെ പേരില്‍ യാതൊരു ആശങ്കയും ഇവിടുത്തെ ജനങ്ങള്‍ക്കുവേണ്ട . എന്തു സഹായത്തിനും സദാ സന്നദ്ധരായി കേന്ദ്ര നിങ്ങളോടൊപ്പമുണ്ട്. നിപ്പ വൈറസ് ഇല്ലാതാക്കനുള്ള നിരീക്ഷണം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട് .നിപ്പ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളസര്‍ക്കാരിനൊപ്പം കേന്ദ്രസര്‍ക്കാര്‍ തോളോടു തോള് ചേര്‍ന്നു നില്‍ക്കുമെന്നും ഈ അവസരത്തില്‍ ഉറപ്പു നല്ക്കുന്നു.
പാവപ്പെട്ട ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയായ ആയുഷ് മാന്‍ ഭാരത് പദ്ധതിയില്‍ കേരള സംസ്ഥാനം പങ്കാളിയായിട്ടില്ല, അതില്‍ തനിക്ക് ദു;ഖം ഉണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ആ പദ്ധതിയുടെ ഗുണം കിട്ടാനായി കേരള സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് ഈ അവസരത്തില്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ ജനങ്ങള്‍ നല്കിയ ഉജ്ജ്വലമായവിജയം ഈ സര്‍ക്കാരിലുള്ള അവരുടെ പ്രതീക്ഷയാണ് വ്യക്തമാക്കുന്നത്. അത് പൂര്‍ത്തീകരിക്കുകയാണ് ഈ സര്ക്കാരിന്രെ ലക്ഷ്യം. പുതിയ പ്രതീക്ഷകളും, പുതിയ സ്വപനങ്ങളും ആയി നൂറ്റി മുപ്പത്കോടി ജനങ്ങള്‍ക്കുവേണ്ടി സേവനം ചെയ്യാനുള്ള ഊര്‍ജ്ജം കിട്ടാനുള്ള അവസരമായി നമുക്ക് ഈ അവസരത്തെ കാണാം. എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചു.
Discussion about this post