കാണ്ഡഹാര്‍ വിമാനറാഞ്ചലുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ നീക്കങ്ങളില്‍ രാഷ്ട്രീയ തലത്തില്‍ വീഴ്ച സംഭവിച്ചുവെന്ന മുന്‍ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് മേധാവി അമര്‍ജിത് സിങ്ങ് ദുലത്തിന്റെ വാദങ്ങള്‍ തള്ളി ബിജെപി.ഇത്തരത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്ന് ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ പറഞ്ഞു.അന്നത്തെ സാഹചര്യത്തില്‍ കഴിയാവുന്നതില്‍ വച്ച് ഏറ്റവും ഉചിതമായ തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കു വരികയായിരുന്ന വിമാനം അമൃതസര്‍ വഴിയാണ് തീവ്രവാദികള്‍ കാണ്ഡഹാറിലേക്ക് റാഞ്ചിയത്. അമൃതസറില്‍ ഇന്ധനം നിറയ്ക്കാനിറങ്ങിയ വിമാനം പറന്നുയരുന്നത് തടയുന്നതില്‍ വീഴ്ച സംഭവിച്ചതായായിരുന്നു മുന്‍ റോ മേധാവിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ വിമാനത്തിലെ യാത്രക്കാരുടെ ജീവന് ആപത്തുണ്ടാകുമെന്നതിനാലാണ് അടിയന്തര നടപടിക്ക് സര്‍ക്കാര്‍ മുതിരാഞ്ഞത്. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്നും സിന്‍ഹ വ്യക്തമാക്കി.
Discussion about this post