വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ വയനാട്ടിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി റോഡ്ഷോക്കിടെ ചായക്കടയില്‍ ചായകുടിക്കാനെത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന് രംഗത്തെത്തി. രാഹുല്‍ ഗാന്ധി ചായക്കടയിലേക്ക് ഓടിക്കയറിയെന്ന് ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ അടിമ മനോഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് സുരേന്ദ്രന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങള്‍, വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മാധ്യമപ്രവര്‍ത്തകന്റെ മിടുക്കെന്നും സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
രാഹുൽ ഗാന്ധി ചായക്കടയിലേക്ക് ഓടിക്കയറിയെന്ന് ആവേശത്തോടെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ ഒരു തരം അടിമ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. പ്രിയങ്കയെ കണ്ടപ്പോൾ സിന്ധുവിനും പ്രശാന്തിനും ഉണ്ടായ ഭാവപ്പകർച്ചയുടെ മറ്റൊരു രൂപാന്തരം. സത്യത്തിൽ മോദി അധികാരത്തിലെത്തിയതിന്റേയും രാഹുൽ പാളീസായതിന്റേയും ചെരുക്ക് ഇവർക്ക് ഇനിയും തീർന്നിട്ടില്ല. ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങൾ ക്യാമറകൾക്കുമുന്നിൽ വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മാധ്യമപ്രവർത്തകന്റെ മിടുക്ക്.
https://www.facebook.com/KSurendranOfficial/posts/2294923690592254?__xts__%5B0%5D=68.ARDGXua9dmy523jNxsf_fihEweFbeFl3OcS8xxYV5qPfQILXy6wUZlAVIHf_l89uIEvYyCFmvpPDQK7QuJgxjOnXYNVcTWeuLMMPu3U105GweTLOuLr8-J9-d03LJQR7Au8VLbtGanqPQNrTlL9aub77ktWyc9qPdCNFVFgEyx8n5cP2wduXcDk6fspUJWHhXgNiGuybVov6LELcELDpeckEfIFfc1v91P8E-NP31NxZIvycIMq4HeN9fQFDkCOR8UPgGyMuyKkZvSXf4Fi2Pki41-3eE6GHNwBsPmPKfQgmXvZ87fND5O1_xfPKxkeM_1qwYM7lJPlwDmRjqm__mw&__tn__=-R
Discussion about this post