മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മാമാങ്കം’. മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഉറ്റുനോക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ‘മാമാങ്കം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. പോസ്റ്ററിന് വേണ്ടി അതിലെ രംഗങ്ങൾ ലൈവ് ആയി അവതരിപ്പിക്കുകയായിരുന്നു എന്ന സവിശേഷതയുമുണ്ട് പോസ്റ്ററിന്. ഹൈ സ്പീഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പോസ്റ്റർ ഫോട്ടൊഷൂട്ട് നടത്തിയിരിക്കുന്നത്.
പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്.
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മാമാങ്കമെത്തുന്നത്. എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്
https://www.facebook.com/MamangamOfficial/photos/a.978416949002339/1263884063788958/?type=3&__xts__%5B0%5D=68.ARBLuTP8jwT92H1tN2SgAOksKVtaeP4kDSwo7TzLTi0eqEfs5wCEGCoHHluYHUqFPn4URicqGWOIh7I-0v4SqJ4rdQN7Sb1osMs6H24EUPR0Q48yFRj92JNcPXo7g12UqDk_PCG5UCMdPbfaHikUxcZ3PQm-i88IvlQoH_4TIFoXBiNM60b59tVIhKJuWkkanIE3lFVIOL2S5zmf-Zxi8bZqISWlxzV2eYaA-QcJbB0Bdys1wxmmGht1ClTLXO7xOph-TyMSR35AnR0hO0rcAY_gch8OCS211uKqc2baYcvxl5NMnEzB9h1aT3hySyj_DXN7wgXJSCqkUC2aO9lPWCe49Q&__tn__=-R
Discussion about this post