അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് വ്യോമസേന അഞ്ച് ലക്ഷം ഇനാം പ്രഖ്യാപിച്ചു. ജൂണ്‍ 3നാണ് 13 യാത്രക്കാരുമായി വ്യോമസേനയുടെ എ.എന്‍-32 വിമാനം കാണാതായത്. വിമാനം കണ്ടെത്താനായി വ്യോമസേന വലിയ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.
എയര്‍ മാര്‍ഷല്‍ ആര്.ഡി മാത്തൂര്‍ ആണ് ഇനാം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിമാനത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 03783222164, 9436499477, 9402077267, 9402132477 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാനാണ് നിര്‍ദേശം. കരസേനയുടെയും മറ്റ് ദേശീയ ഏജന്‍സികളുടെയും സഹായം വ്യോമസേന തേടിയിട്ടുണ്ട്.
റഷ്യന്‍ നിര്‍മിത എ.എന്‍-32 വിമാനം ജൂണ്‍ മൂന്നിന് ഉച്ചയ്ക്ക് 12.27നാണ് അസമിലെ ജോര്‍ഹതില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ഒരു മണിയോടെയാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്. കര വ്യോമ സേനകള്‍ക്ക് പുറമെ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും സംസ്ഥാന പോലീസും തിരച്ചിലില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
Discussion about this post