പുത്തനത്താണി സ്വദേശിയും അധ്യാപകനുമായ ലുഖ്മാന് (34)നെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ കോളേജിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ലുഖ്മാനെ ക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.അവസാനം കണ്ടത് വളവന്നൂരില്‍ നിന്നാണ്.ലുഖ്മാന്റെ ഫോണിലേക്ക് വിളിക്കുമ്പോള്‍ സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്.
ഇദ്ദേഹം പുത്തനത്താണി ഗൈഡ് കോളജിലും ജോലി ചെയ്യുന്നുണ്ട്. വിവാഹിതനും രണ്ട് വയസുള്ള കുട്ടിയുടെ പിതാവുമാണ് ലുക്മാന്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.ലുഖ്മാനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497407043, 9633331171 ബന്ധപ്പെടുക.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
ഇന്നലെ (08/06/19) രാവിലെ കോളജിലേക്ക് എന്ന് പറഞ്ഞ് സാധാരണ പോലെ ഇറങ്ങിയ എന്റെ സഹോദരൻ ലുക്മാൻ നെ കുറിച്ച് ഇതുവരെ വിവരം ഇല്ല, മൊബൈൽ ഓഫ് ആണ്, അറിയിക്കാതെ പുറത്ത് പോകുന്ന ആൾ അല്ല. എവിടെ ആണെന്നോ എന്താണെന്നോ വിവരം ഇല്ല.
കല്പറ്റ ഗവണ്മെന്റ് കോളജിൽ ഗെസ്റ്റ് ലക്ചറർ ആണ്, പുത്തനത്താണി ഗൈഡ് കോളജിലും വർക് ചെയ്യുന്നുണ്ട്.
എന്തെങ്കിലും വിവരങ്ങൾ കിട്ടുന്നവർ താഴെ ഉള്ള നമ്പർ, കല്പകഞ്ചേരി പോലിസ് സ്റ്റേഷനിൽ ബന്ധപ്പെടുക..
മാക്സിമം ഷെയര്‍ ചെയ്യുക…
ലുഖ്മാൻ ടി പി
താഴത്തെ പീടിയാക്കൽ ഹൗസ്
വളവന്നൂർ പി ഒ
മലപ്പുറം -676551
കേരള
https://www.facebook.com/photo.php?fbid=2306633922762761&set=a.185576184868556&type=3
Discussion about this post