മദ്രസകളെ വിദ്യാഭ്യാസ സ്ഥാപനങ്ങളായി കണക്കാക്കാന്‍ കഴിയില്ലെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം മതസ്പര്‍ദ്ധ വളര്‍ത്താനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ബിജെപിയും ശിവസേനയും അപകടകരമായ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് മഹാരാഷ്ട്ര കേണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അശോക് ചവാന് ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.സര്‍ക്കാരിന്റെ നീക്കം ഭയപ്പെടുത്തുന്നതാണ്.
മദ്രസകള്‍ സര്‍ക്കാര്‍ അംഗീകാരത്തോടെയാണ് പ്രലര്ത്തിക്കുന്നത്.മദ്രസകള്‍ക്ക് കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ ധനസഹായം ലഭിക്കുന്നുണ്ട്.കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരാണ് മഹാരാഷ്ട്രാ സര്‍ക്കാരിന്റെ നീക്കമെന്ന് അകോണ്‍ഗ്രസ് ആരോപിച്ചു.
Discussion about this post