ലോകസഭാ തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വിയ്ക്ക് പിന്നാലെ പാര്‍ലിമെന്റിലെ ഓഫീസ് നഷ്ടമാകുമെന്ന ആശങ്കയില്‍ സിപിഎം . നിലവിലെ അംഗസംഖ്യ മൂന്ന് എം.പി മാര്‍ മാത്രമായി ചുരുങ്ങിയതോടെയാണ് ഈ ആശങ്ക ശക്തമാകുന്നത് . നിലവില്‍ പാര്‍ലിമെന്റ് മന്ദിരത്തിലെ 135ാം നമ്പര്‍ മുറിയാണ് പാര്‍ട്ടി ഓഫീസായി സിപിഎം ഉപയോഗിച്ചിരുന്നത്. കാലങ്ങളായി പാര്‍ട്ടിയുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ മുറി ഇപ്പോള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.
2014 ലെ തെരഞ്ഞെടുപ്പില്‍ വെറും 9 എം.പിമാര്‍ മാത്രമുണ്ടായിരുന്ന സാഹചര്യത്തിലും ഇത്തരമൊരു ആശങ്ക സിപിഎം നേരിട്ടിരുന്നു. എന്നാല്‍ രാജ്യസഭാംഗമായി സിതാറാം യെച്ചൂരി നിലനിന്നിരുന്നതിനാല്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
2004 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി കോണ്‍ഗ്രസ് കഴിഞ്ഞാല്‍ 43 സീറ്റുമായി മൂന്നാം സ്ഥാനത്ത് മികച്ച പരിഗണനയാണ് സിപിഎമ്മിന് ലഭിച്ചിരുന്നത് . എന്നാല്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞതോടെ എം.പിമാര്‍ക്ക് വിശ്രമിക്കാനും , അത്യാവശ്യ ഘട്ടങ്ങളില്‍ പാര്‍ട്ടിയ്ക്ക് പത്രസമ്മേളനം അടക്കം നടത്തുന്നതിനും പാര്‍ലിമെന്റ് ഹൗസിലെ ഓഫീസില്‍ സൗകര്യമുണ്ടായിരുന്നു. ഏതാനും ചില ജീവനക്കാരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതെല്ലാം നഷ്ടപ്പെടുമെന്ന വലിയ ആശങ്കയാണ് കനത്ത തോല്‍വിയെ തുടര്‍ന്ന് സിപിഎം നേരിട്ടുകൊണ്ടിരിക്കുന്നത്.
Discussion about this post