പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തക വെടിയേറ്റ് മരിച്ചു. ബിജെപി പ്രവര്‍ത്തകയായ സരസ്വതി ദാസാണ് അക്രമിസംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം.തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
സരസ്വതി ദാസിനെ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിജെപി ആരോപിക്കുന്നു. ബംഗാളില്‍ ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ആരും സുരക്ഷിതരല്ലാത്ത അവസ്ഥയാണ് ഇവിടെയെന്നും ബിജെപിയുടെ ബംഗാള്‍ ഘടകം ട്വിറ്റ് ചെയ്തു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന പ്രവര്‍ത്തകയായിരുന്നു സരസ്വതി ദാസ
Discussion about this post