മെക്സിക്കോ-അമേരിക്ക രാജ്യാന്തര അതിര്‍ത്തിയില്‍ ഇന്ത്യക്കാരി എന്ന് തോന്നിക്കുന്ന ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച പട്രോളിങ്ങിന് ഇറങ്ങിയ ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്.
അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചവരുടെ സംഘത്തിലുണ്ടായിരുന്ന കുട്ടിയാണ് ഇതെന്നാണ് നിഗമനം. നാല് പേരുടെ സംഘത്തോട് ഒപ്പമാണ് കുട്ടി സഞ്ചരിച്ചിരുന്നത് എന്നാണ് വിവരം. അതിര്‍ത്തി കടക്കാന്‍ അനധികൃതമായി സഹായിക്കുന്നവര്‍ ഇവരെ രാജ്യാന്തര അതിര്‍ത്തിയില്‍ എത്തിച്ചതാകാം എന്നാണ് നിഗമനം.
ടക്സണ്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ രണ്ട് സ്ത്രീകള്‍ തങ്ങള്‍ക്ക് ഒപ്പം ഇന്ത്യക്കാരിയായ ഒരു സ്ത്രീയും അവര്‍ക്കൊപ്പം രണ്ട് കുട്ടികളും തങ്ങളോടൊപ്പം കുറച്ചു മണിക്കൂറുകള്‍ മുന്‍പ് വരെ ഉണ്ടായിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ കുടിയേറ്റക്കാര്‍ ഉണ്ടാകുമെന്ന നിഗമനത്തില്‍ അധികൃതര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തി.
Discussion about this post