ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. സരായിക്കോല ജില്ലയിലാണ് ആക്രമണം നടന്നത് . രണ്ട് സാബ് ഇന്‍സ്പെക്ടര്‍മാരും മൂന്ന് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. പോലീസ് പെട്രോളിങ്ങിനു ഇടയിലായിരുന്നു ആക്രമണം.
രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.പ്രാഥമിക പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം മാവോയിസറ്റ് തീവ്രവാദികള്‍ ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയത്
മാവോയിസ്റ്റുകള്‍ പോലീസിനെ ആക്രമിച്ച് വാഹനം കൊള്ളയടിക്കുകയായിരുന്നു . മാര്‍ക്കറ്റ് പ്രദേശത്ത് വെച്ചാണ് ആക്രമണം നടത്തിയത്.
Discussion about this post