അംഗത്വ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച് ബിജെപി.പ്രചാരണ പരിപാടിയുടെ ഭാഗമായി പുതിയ മുദ്രാവാക്യം മുന്നോട്ടുവെച്ചു.’സര്‍വസ്പര്‍ശി ബിജെപി., സര്‍വവ്യാപി ബിജെപി.’ എന്നതാണ് പുതിയ മുദ്രാവാക്യം.
‘സബ്കാ സാഥ്, സബ്കാ വിശ്വാസ്, സബ്കാ വികാസ്’ എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ മുദ്രാവാക്യത്തിന് സമാനമായിട്ടാണ് പുതിയ മുദ്രാവാക്യം ബി.ജെ.പി. മുന്നോട്ടുെവക്കുന്നതെന്ന് അംഗത്വ പ്രചാരണസമിതിയുടെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ശിവരാജ് ചൗഹാന് വിശദീകരിച്ചു.
രാജ്യവ്യാപകമായി ബൂത്ത് തലം കേന്ദ്രീകരിച്ചായിരിക്കും അംഗങ്ങളെ ചേര്‍ക്കുന്നത്. ഇതിന്റെ തയ്യാറെടുപ്പ് ചര്‍ച്ച ചെയ്യാന്‍ ദേശീയ സമിതിയുടെ യോഗം 17-ന് ചേരും. ദേശീയാധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും. ഈ മാസം 24-നുള്ളില്‍ തയ്യാറെടുപ്പ് പൂര്‍ത്തീകരിക്കും. ജൂലായ് ആറു മുതല്‍ ഓഗസ്റ്റ് 10 വരെയാണ് പ്രചാരണ പരിപാടി.
കേരളം, ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ്, ജമ്മു കശ്മീര്‍, ഒഡിഷ, തെലങ്കാന, ആന്ധ്രാപ്രദേശ്, സിക്കിം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. ഈ സംസ്ഥാനങ്ങളില്‍ പ്രമുഖവ്യക്തികളെ പാര്‍ട്ടിയില്‍ അംഗങ്ങളാക്കും.
പുതുതായി 2.2 കോടി അംഗങ്ങളെക്കൂടി പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഈ പരിപാടിക്ക് വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാനസംഘടനാ സെക്രട്ടറിമാരുടെ യോഗം രൂപം നല്‍കിയിരുന്നു. ജനസംഘ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മദിനമായ ജൂലായ് ആറിന് അംഗത്വപ്രചാരണം തുടങ്ങാനാണ് പദ്ധതി.
Discussion about this post