മലയാളത്തിന്റെ മഹാനടൻ സത്യന്റെ ജീവിതം സിനിമയാകുന്നു. നടൻ ജയസൂര്യയാണ് ഈ ബയോപിക് ചിത്രത്തിൽ സത്യന്റെ വേഷം അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് രഘുനന്ദൻ ആണ്.
തിരുവനന്തപുരം വി ജെ ടി ഹാളിൽ നടന്ന സത്യൻ അനുസ്മരണ ചടങ്ങിൽ നിർമ്മാതാവ് വിജയ് ബാബുവാണ് ചിത്രം പ്രഖ്യാപിച്ചത്. പിന്നാലെ ജയസൂര്യയും ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിതീകരണവുമായി എത്തി. തമീർ എന്ന ആരാധകൻ തയ്യാറാക്കിയ ഫാൻമെയ്ജ് പോസ്റ്ററും ജയസൂര്യ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
സത്യന്റെ 48 ാം ചരമ വാർഷിക ദിനം കൂടിയാണിന്ന്. ചിത്രം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജയസൂര്യ, വിജയ് ബാബു, നടി ആൻ അഗസ്റ്റിൻ എന്നിവർ എൽഎംഎസ് പള്ളിവളപ്പിലെ സത്യന്‍റെ സ്മൃതി കൂടീരത്തിൽ പൂക്കളർപ്പിച്ച് പ്രാർഥിച്ചിരുന്നു.
‘സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്.
നവാഗതനതായ “രതീഷ് രഘു നന്ദൻ” ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത് .എന്റെ സുഹൃത്ത് വിജയ് ബാബു-വിന്റെ നിർമാണ കമ്പനി ആയ ” Friday Film House” ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കൂടുതൽ വിശേഷങ്ങൾ പിന്നീട് പറയാന്ന് ജയസൂര്യ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Jayasuryajayan/photos/a.339185109568509/1324592181027792/?type=3&__xts__%5B0%5D=68.ARCcj4OT1DQmujyiDNitrfgBhU6C5uZyKaEjjoOfjrlbkq5Z5L-ZoWk5GER3ox-5VLAzN2ipPPdIQJWEaCBgXb054cahr9i06CIGwH8g0SMjwfUUYmYyM_urXjMj1yBQVBp_qIjNmzj2rsDBsm3oSaulsFpMNsmwMglcvWTA8pS_5dw9pZ9gVDXwV8ZYduQiUMgO5jxyFE4nkJdQ9NeypZYioNpfUGkOfeRp9UBZjPDarPzhKTdsEm7UhBn8hxlCjwpWcN2BKJoQpaj1_sdFPJs1qgT_Nm-L72NUE3KjjrdpGNWBgjOi_rCsxBW4XAm9EtSLpZfa-Yy5dPfSK4WcIfwTEg&__tn__=-R
Discussion about this post