മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഇടപെട്ട് എയര്‍ ഇന്ത്യ വിമാനം വൈകിപ്പിച്ചുവെന്ന ആരോപണം സംബന്ധിച്ച് അതേ വിമാനത്തില്‍ യാത്ര ചെയ്ത മുംബൈയിലെ വ്യവസായിയായ അരവിന്ദ് ഷാ പറയുന്നത് കേള്‍ക്കുക. വിമാനം വൈകിപ്പിക്കാന്‍ ഫട്‌നാവിസിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവുമുണ്ടായിട്ടില്ലെന്ന് അരവിന്ദ് ഷാ പറയുന്നു. ഏറെ ശാന്തനായി വിമാനത്തില്‍ ഫയലികള്‍ നോക്കുകയായിരുന്നു ഫട്‌നാവിസെന്ന് അരവിന്ദ് ഷാ ബ്രേവ് ഇന്ത്യ ന്യൂസിനോട് പറഞ്ഞു.
വിവാദമായ ഒരു വിമാനയാത്രയക്ക് ശേഷം സംഭവത്തെ കുറിച്ച് അരവിന്ദ് ഷാ പറയുന്നത് കേള്‍ക്കുക
‘എയര്‍ ഇന്ത്യ വിമാനം വൈകിയതുമായി ബന്ധപ്പെട്ട് ഫട്‌നാവിസിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള എല്ലാ പ്രചരണവും അനാവശ്യവും, കള്ളവുമാണ്. ജൂണ്‍ 29ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഫട്‌നാവീസ് യാത്ര ചെയ്ത എഎല്‍ 191 എന്ന വിമാനത്തിലാണ് ഞാനും യാത്ര ചെയ്തത്. ഫട്‌നാവീസിന്റെ സീറ്റിന്റെ നിരയ്ക്ക് നേരെ പിന്നില്‍ എതിര്‍ വശത്തായായിരുന്നു എന്റെ 8ഡി സീറ്റ്. മുഖ്യമന്ത്രിയുടെ ഓരോ നീക്കങ്ങളും അദ്ദേഹം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വ്യക്തി എന്ന നിലയില്‍ സമീപത്തുള്ളവര്‍ ശ്രദ്ധിച്ചിരുന്നു. വിമാനത്തില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ ഫട്‌നാവീസ് ഫയലുകള്‍ പഠിക്കുന്നതില്‍ വ്യാപൃതനായിരുന്നു. യാത്രയിലുടനീളം ശാന്തനായി തന്നെയാണ് അദ്ദേഹം കാണപ്പെട്ടത്.
ആരുമായും അദ്ദേഹം ഫോണിലൂടെയോ നേരിട്ടോ കയര്‍ത്തു സംസാരിച്ചിട്ടില്ല. വിമാനം വൈകിപ്പിക്കാനുള്ള നിര്‍ദ്ദേശമോ സമ്മര്‍ദ്ദമോ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്ന് അദ്ദേഹത്തിന്റെ തൊട്ടരികിലുള്ള സീറ്റില്‍ തന്നെ ഇരുന്ന എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.
സംഭവം വിശദീകരിച്ച് അന്ന് തന്നെ തെളിവുകള്‍ സഹിതം ട്വീറ്റ് ചെയ്തിരുന്നുവെന്ന് അരവിന്ദ് ഷാ പറഞ്ഞു. ഫേസ്ബുക്കിലും അനുഭവം വിവരിച്ച് കുറിപ്പുകളെഴുതി. തന്റെ ട്വീറ്റുകള്‍ ഫട്‌നാവിസ് റിട്വീറ്റു ചെയ്തുവെന്നും, വിവാദങ്ങള്‍ വെറും വിവാദങ്ങളായി തന്നെ അവസാനിക്കുമെന്നും അരവിന്ദ് ഷാ കൂട്ടിച്ചേര്‍ത്തു.
വിമാനം വൈകിയ സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്ന് കോണ്‍ഗ്രസും അദ്ദേഹത്തെ വിമര്‍ശിച്ച് സഖ്യകക്ഷിയായ ശിവസേനയും രംഗത്തു വന്നതോടെ സംഭവം വിവാദമായിരുന്നു. വിമാനം വൈകിപ്പിക്കാന്‍ താനൊന്നും ചെയ്തില്ലെന്ന് ഫട്‌നാവിസ് വിശദീകരമം നല്‍കുകയും ചെയ്തു. സംഭവത്തില്‍ വ്യോമയാനമന്ത്രാലയത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം തേടുകയും ചെയ്തു.
മുഖ്യമന്ത്രിയെ തരംതാഴ്ത്തുന്നതിന് വേണ്ടി വിവാദങ്ങള്‍ അനാവശ്യമായ സൃഷ്ടിക്കുകയാണെന്നാണ് ബിജെപിയുടെ നിലപാട്. സംഭവത്തില്‍ വ്യോമയാന വകുപ്പ് മന്ത്രി ഖേദം പ്രകടിപ്പിക്കുകയും, അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ അരവിന്ദ് ഷാ തന്റെ ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റു ചെയ്ത അനുഭവക്കുറിപ്പിന് ഏറെ പ്രാധാന്യമാണുള്ളത്. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള മാര്‍ഗ്ഗമെന്നോണം മുംബൈയിലെ യുവ വ്യവസായിയായ ഷായുടെ ട്വിറ്റര്‍ പോസ്റ്റ് ഫട്‌നാവീസ് റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post