ശബരിമല യുവതീ പ്രവേശനത്തിൽ കേന്ദ്രസർക്കാർ തന്നെ ബില്ല്് കൊണ്ടുവരുന്നതാണ് ഉചിതമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയമനിർമ്മാണമാണ് വേണ്ടതെന്ന് സംസ്ഥാന സർക്കാർ നേരത്തേ വ്യക്തമാക്കിയതാണ്. സ്വകാര്യ ബില്ലുകൾക്കുണ്ടാകുന്ന അവസ്ഥ എന്താണെന്ന് നമുക്കറിയാമെന്നും അതു തന്നെ ഇവിടെയും സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻ.കെ പ്രേമചന്ദ്രന് ലോക്സഭയിൽ അവതരിപ്പിക്കാൻ പോകുന്ന സ്വകാര്യ ബില്ലിനിനെ കുറിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
ശബരിമലയിലെ യുവതി പ്രവേശം തടയുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച ലോക്സഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എൻ.കെ.പ്രേമചന്ദ്രൻ എംപി. ശബരിമലയിൽ തൽസ്ഥിതി തുടരണമെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും പതിവുപോലെ തുടരണമെന്നുമാണ് ബില്ലിലെ പ്രധാന ആവശ്യം.
Discussion about this post