ആരാധകർ കാത്തിരുന്ന പ്രഖ്യാപനം. ലൂസിഫർ രണ്ടാം ഭാഗത്തിന് സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും.പുതിയ ചിത്രത്തിന് പേര് എമ്പുരാന് എന്നാണ്.എന്നാലിപ്പോൾ ഇൌ പേരിന്റെ അർത്ഥം തേടി ഇറങ്ങിയിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകരും പൃഥ്വിരാജ് ആരാധകരും.എന്നാല്‍ ആ പേരിന് പിന്നിലെ കഥ ചിത്രത്തിന്റെ സംവിധായകന് പൃഥിരാജ് തന്നെ പറയുന്നു.
‘ചിത്രത്തിന്റെ പേര് എമ്പുരാന് എന്ന് കേട്ടപ്പോള്‍ എല്ലാവരും തിരയുന്നത് ആ വാക്കിന്റെ അര്‍ത്ഥമാണ. ആരും തിരിച്ചറിയാത്ത ഒരു വാക്കാണ് അത്. തമ്പുരാന് അല്ല എമ്പുരാന്. അത് തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണ് (Entity). മോര് ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ്. the overlord എന്നതാണ് അതിന്റെ ശരിയായ അര്‍ത്ഥമെന്ന് പൃഥിരാജ് പറഞ്ഞു.
കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. . മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും നന്ദി പറഞ്ഞാണ് പൃഥ്വി തന്റെ വാക്കുകൾ തുടങ്ങിയത്. ലൂസിഫറിന്റെ വലിയ വിജയം തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ ധൈര്യം തന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.
‘ലൂസിഫർ എന്ന ആശയം ഉടലെടുത്തുപ്പോൾ മലയാളത്തിന് ചിന്തിക്കാൻ കഴിയാത്തൊരു ബജറ്റ് ആയിരുന്നു ആ പ്രോജക്ടിനു വേണ്ടിയിരുന്നത്. അടുത്തഘട്ടത്തിലേയ്ക്ക് കഥ വളരണമെങ്കിൽ മലയാളം ഇൻഡസ്ട്രിയും അതിനനുസരിച്ച് വളരണമായിരുന്നു. ലൂസിഫർ എന്ന സിനിമയിലൂടെ അത് സംഭവിച്ചു. അവിടെ നിന്നാണ് ലൂസിഫർ 2 എന്ന സിനിമ സാധ്യമാകും എന്ന് തീരുമാനിക്കുന്നത്
മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.
Discussion about this post