തിരുവനന്തപുരം: ‘പ്രേമം’ സിനിമയുടെ അനധികൃത പതിപ്പ് പ്രചരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍ പറഞ്ഞു. സാങ്കേതികമായ കാര്യങ്ങളുള്ളതിനാലാണ് കേസ് അന്വേഷണം നീണ്ടു പോകുന്നത്. ഉടന്‍ തന്നെ കുറ്റവാളികളെ കണ്ടെത്താനാവുമെന്നും ഡിജിപി പറഞ്ഞു.
പ്രേമം സിനിമയുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും നിര്‍മാതാവ് അന്‍വര്‍ റഷീദും തിങ്കളാഴ്ച ഹാജരാകണമെന്ന് ആന്റിപൈറസി സെല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരും നാളെ ഹാജരാകുമെന്നാണ് സൂചന.
ഇതിനിടെ പ്രേമം സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് കോപ്പി വ്യാജ സി.ഡിയായി ഇറങ്ങിയതിനെ കുറിച്ചുള്ള അന്വേഷണം വെറും പ്രഹസനമാണെന്ന് ആരോപിച്ച് തീയറ്ററുടമകള്‍ രംഗത്തെത്തി.
അന്വേഷണം നടക്കുന്നത് സിനിമ ഷൂട്ടിംഗ് പോലെയാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ആക്ഷേപിച്ചു. ശക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തീയറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും ബഷീര്‍ പറഞ്ഞു.
Discussion about this post