പ്രേമം സിനിമയുടെ സെന്‍സര്‍ പതിപ്പ് ആദ്യം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത വ്യക്തിയെ തിരിച്ചറിഞ്ഞുവെന്ന് നിര്‍മാതാവ് അന്‍വര്‍ റഷീദ്. മീഡിയവണ്‍ ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് അന്‍വര്‍ റഷീദ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച തെളിവ് നാളെ അന്വേഷണ സംഘത്തിന് കൈമാറുമെന്നും അന്‍വര്‍ റഷീദ് പറയുന്നു.
നാലിടത്താണ് സിനിമയുടെ കോപ്പി നല്‍കിയത്. എവിടെ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്തേണ്ടത് പൊലീസിന്റെ ജോലിയാണ്. വിവാദമാക്കാനല്ല നടപടിയുണ്ടാകാനാണ് തന്റെ ശ്രമം.
സിനിമയിലേക്ക് പുതുതായി വരുന്നവരുടെ ആത്മാര്‍ത്ഥതയില്ലായ്മയാണ് വ്യാജന്‍മാര്‍ പ്രചരിക്കുന്നതിനു പിന്നില്‍. പുതിയ ആളുകളെ നിയമിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം.ഇതിനെല്ലാം പിന്നില്‍ ലോബിയില്ലെന്ന് വിശ്വസിക്കാനാണ് ആഗ്രഹമെന്നും അന്‍വര്‍ റഷീദ് പറയുന്നു.
അന്വേഷണസംഘത്തിന് മുന്നില്‍ അന്‍വര്‍ റഷീദിനൊടും പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനോടും നാളെ ഹാജാരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post