യു.പിയിലെ സർക്കാർ സ്ഥാപനങ്ങളിൽ അഴിമതി ചെയ്യുന്നവരും കുറ്റാരോപിതരുമായ ഉദ്യോഗസ്ഥർക്ക് വോളന്ററി റിട്ടയർമെന്റ് നൽകാൻ മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് നിർദ്ദേശം നൽകി. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയിൽ അഴിമതി ആരോപിതരായ ഉദ്യോഗസ്ഥർക്ക് ഇവിടെ മുറിയില്ലെന്ന് യോഗി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജനുവരിയിൽ നടന്ന സ്റ്റിങ്ങ് ഓപ്പറേഷനിൽ കൈക്കൂലി കേസിൽ ്മൂന്ന് പ്രൈവറ്റ് സെക്രട്ടറിമാരെ പിടിച്ചതിന്റെ പശ്ചാത്തലത്തിലാണ്് മുഖ്യമന്ത്രിയുടെ ശാസന. സെക്രട്ടറിയേറ്റിലെ വിധാൻ ഭവനിലേക്ക് എത്തുന്നവർ മൊബൈൽ കൊണ്ടു വരാൻ പാടുളളതല്ല. ലോക് ഭവനിലെയും വിദാൻ ഭവനിലെയും പരസ്യ ബോർഡുകളും പോസ്റ്റുകളും ബാനറുകളും നീക്കം ചെയ്യണമെന്നും ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇ-ഓഫീസ് എന്ന് ആശയം 95 ശതമാനത്തോളം നടപ്പാക്കി കഴിഞ്ഞു.ബാക്കിയുളളവയിൽ എത്രയും പെട്ടന്ന് നടപ്പാക്കാനും ആവശ്യപ്പെട്ടു.
Discussion about this post