അന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മുഖ്യമന്ത്രിയ്ക്ക് പരാതിനല്‍കി. നഗരസഭാ അദ്ധ്യക്ഷ ശ്യാമളയ്ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസ് എടുക്കണം എന്നതാണ് ആവശ്യം. സാജന്റെ ഭാര്യയ്ക്ക് പരാതിയുണ്ടെങ്കില്‍ പോലീസ് അന്വേഷണം നടത്തുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഉദ്യോഗസ്ഥരോട് നാണക്കേട് ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ആകെ നാണക്കേട് ഉണ്ടാക്കുന്നുവെന്ന് മനസിലാക്കണം. ചുവപ്പ്നാട ഒഴിവാക്കണം . അര്‍ഹരായവരെ അനാവശ്യമായി നടത്തിക്കരുത്. സിവില്‍ സര്‍വീസിന്റെ എല്ലാ കണ്ണികളും പൊതുജനസേവനത്തിനുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. 15 കോടി മുടക്കിയ പദ്ധതിക്കെതിരെ നഗരസഭ സ്വീകരിച്ച നിഷേധാത്മക നിലപാടാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നു കരുതേണ്ടി വരുമെന്നു വിലയിരുത്തിയാണ് കോടതി നടപടി.
Discussion about this post