പട്ടാപ്പകല്‍ അന്ധനായ ലോട്ടറി ടിക്കറ്റുവില്പ്പനക്കാരനില് നിന്ന് ലോട്ടറി ടിക്കറ്റ് മോഷ്ടിയ്ക്കുന്ന സിസിടീവി വീഡിയോ പുറത്തുവന്നതോടേ ശക്തമായ ജനരോഷമാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ നിറയുന്നത്. വേറെങ്ങുമല്ല, തിരുവനന്തപുരം തമ്പാനൂര്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. പോലീസ് തന്നെയാണ് ഈ സിസിടീവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
തിരുവനന്തപുരം തമ്പാനൂര്‍ ബസ്റ്റാന്‍ഡില്‍ വച്ചാണ് അന്ധനായ ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്ന് ഈ ടിക്കറ്റുകള്‍ തട്ടിയെടുത്തത്. 23 ടിക്കറ്റുകളാണ് കവര്‍ന്നത്. വില്‍പ്പനക്കാരന്റെ കൈയ്യിലിരുന്ന ലോട്ടറിക്കെട്ടില് നിന്ന് ഒരു കെട്ട് പരസ്യമായി വലിച്ചെടുക്കുകയാണ് ചെയ്തത്. കാഴ്ചശക്തിയില്ലാത്തതുകൊണ്ട് ആ പാവത്തിനത് കാണാനായില്ല. കവര്‍ന്നതു കൂടാതെ അവിടെത്തന്നെ നിന്ന് അത് മുഴുവന്‍ എണ്ണിത്തിട്ടപ്പെടുത്തിയിട്ടാണ് അയാള്‍ സ്ഥലം വിട്ടത്. അപ്പോഴും ഇതൊന്നുമറിയാതെ ആ വില്പ്പനക്കാരന് തന്റെ ലോട്ടറികള്‍ വില്‍ക്കുന്നുണ്ടായിരുന്നു.
വീഡിയോ പുറത്തുവന്നതോടെ ശക്തമായ രോഷമാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ നിറയുന്നത്. എത്രയും പെട്ടെന്ന് മോഷ്ടാവിനെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ജനങ്ങളുടെ ആവശ്യം .
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0471-2326543, 9497987013 എന്ന നമ്പറിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക.
https://www.facebook.com/statepolicemediacentrekerala/videos/490763471673034/
Discussion about this post