വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്. യുവതിയുടെ പരാതി ലഭിച്ച് ഒരാഴ്ച തികഞ്ഞിട്ടും ബിനോയ് കോടിയേരി എവിടെയെന്ന് പൊലീസിന് അറിയില്ല. കേരള പൊലീസ് സഹകരിക്കുന്നില്ലെന്നാണ് മുംബൈയിൽ നിന്നുള്ള അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ബിനോയ് കോടിയേരിക്കായി ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനം. ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെയാണ് ഓഷിവാര കോടതി പരിഗണിക്കുന്നത്. കോടതിയുടെ തീരുമാനം വരുന്നതിന് മുമ്പുതന്നെ ബിനോയ് കോടിയേരിയെ അറസ്റ്റു ചെയ്യാനാണ് നീക്കം.
ഇന്നലെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായ യുവതി ബിനോയിക്കെതിരെ കൂടുതൽ തെളിവുകൾ കൈമാറിയിരുന്നു.അതേസമയം, ലൈംഗിക ആരോപണ പാരാതി ഉയര്‍ന്നതിനു ശേഷം മകനെ കണ്ടിട്ടില്ലെന്ന് കഴിഞ്ഞദിവസം മാധ്യമങ്ങളെ കണ്ട സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. യുവതി തന്നോട് പരാതി പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ കോടിയേരി മകനെ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു
Discussion about this post