ജെയ്ഷേ മുഹമ്മദ് നേതാവും, ആഗോള ഭീകരനുമായ മസൂദ് അസറിനെ സൈനിക ആശുപത്രിയില്‍ നടന്ന സ്ഫോടനത്തില്‍ പരിക്കേറ്റു എന്ന വാര്‍ത്തകള്‍ക്ക് പിറകെ മസൂദ് കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം. ആശുപത്രിയിലെ സ്ഫോടനത്തിന് പിന്നില്‍ പാക് സൈന്യം തന്നെയാണെന്നും, മസൂദ് അസറിനെ വകവരുത്തുകയായിരുന്നു അക്രമണത്തിന്റെ ഉദ്ദേശമെന്നുമാണ് അഭ്യൂഹം.
അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മറികടക്കാനായി അസറിനെ പാക് സൈന്യം തന്നെ കൊലപ്പെടുത്തിയതാകാമെന്ന വിലയിരുത്തലാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍.സ്വന്തം മണ്ണിലെ ഭീകരവാദികളെ നേരിടുന്നതില്‍ വീഴ്ച വരുത്തിയ പാകിസ്ഥാന് അടുത്തിടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ നിന്നും രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. മൂന്ന് മാസത്തിനകം ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ മുഹമ്മദ് അസര്‍ തങ്ങള്‍ക്ക് ബാധ്യതയായി മാറിയെന്ന വസ്തുതയാണ് സൈനികനീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ സ്ഫോടനമുണ്ടായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പ്രചരിച്ചതോടെ പുറം ലോകം അറിയുകയായിരുന്നു. പാക് മാദ്ധ്യമങ്ങള്‍ ഇക്കാര്യം അറിഞ്ഞതായി ഭാവിച്ചില്ലെന്നതും ദുരൂഹത വര്‍ദ്ധിപ്പിച്ചു.
സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഉള്‍പ്പെടെ 10 പേരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതായും അസര്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പരന്നു. സ്ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായതാണെന്നും ചിലര്‍ ട്വിറ്ററിലൂടെ സംശയം ഉന്നയിക്കുന്നു.
Discussion about this post