ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് അഞ്ച് പേര് മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ധാക്ക-സില്‍ഹെത് റൂട്ടില്‍ കല്‍വാര എന്ന പ്രദേശത്താണ് അപകടം നടന്നത്.
എക്സ്പ്രസ് ട്രെയിന്‍ കടന്ന് പോകുമ്പോള്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് അഞ്ച് ബോഗികള്‍ തലകീഴായ് മറിഞ്ഞു. ഒരു ബോഗി കനാനിലേക്ക് വീഴുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post