ശബരിമല വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയ വിശ്വാസികളെ അനുനയിപ്പിക്കാന്‍ സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി. ജൂലായ് 22 മുതല്‍ ഒരാഴ്ചയാണ് ഗൃഹസന്ദര്‍ശനം. സംസ്ഥാനസമിതി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍, എം പി, എംഎല്‍എ, തദ്ദേശസ്വയംഭരണസ്ഥാപന അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. പാര്‍ട്ടിയുമായി അകന്നുപോയവരെ നേരില്‍ കേള്‍ക്കാനാണ് സിപിഎം നേതാക്കള്‍ വീടുകളിലേക്ക് എത്തുന്നത്. ഒരോ വീട്ടിലുമെത്തി അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും തെറ്റിദ്ധാരണകള്‍ തിരുത്താനുമാണ് സംസ്ഥാനസമിതി തീരുമാനിച്ചത്.
ഇതിനുമുമ്പായി പാര്‍ട്ടി തീരുമാനങ്ങള്‍ ബ്രാഞ്ച് തലംവരെയുള്ള അംഗങ്ങളെ ബോധ്യപ്പെടുത്തണം. ഇതിനുശേഷമാണ് തദ്ദേശസ്വയംഭരണസ്ഥാപന ജനപ്രതിനിധികള്‍ക്കൊപ്പം നേതാക്കള്‍ വീടുകളിലെത്തുന്നത്.
ജനങ്ങളുടെ മനസ്സറിയാനുള്ള പ്രവര്‍ത്തനങ്ങളാണ് തിരുത്തല്‍ നടപടിയുടെ ആദ്യഘട്ടമായി സംസ്ഥാനസമിതി തയാറാക്കിയത്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ വരുന്ന പശ്ചാത്തലത്തില്‍ അകന്നുപോയ വിശ്വാസികളെ തിരികെ എത്തിക്കുകയാണ് ലക്ഷ്യം.
Discussion about this post