ഡല്‍ഹി: ബിജെപി അധികാരത്തില്‍ വന്ന ശേഷം ഒരു ക്രിസ്ത്യാനിയെങ്കിലും മര്‍ദിക്കപ്പെടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഒരു പള്ളിയെങ്കിലും ചുട്ടെരിക്കപ്പെട്ടോ? ചോദിക്കുന്നത് മുന്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ തല്ലിച്ചതയ്ക്കപ്പെടുകയും പള്ളികള്‍ ചുട്ടെരിക്കപ്പെടുകയും ചെയ്തിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു.രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കണ്ണന്താനം.
മോദിക്കു കീഴില്‍ മുന്‍പ് ഒരിക്കലുമില്ലാത്ത സുരക്ഷയാണ് ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഏതൊരു പ്രധാനമന്ത്രിയേക്കാളും ജനാധിപത്യവാദിയാണ് നരേന്ദ്രമോദി.
ഇപ്പോഴത്തേത് ഒരു പുതിയ ഇന്ത്യയാണ്. ഇപ്പോള്‍ ഇവിടെ 99.2 ശതമാനം ജനങ്ങള്‍ക്കും ശൗച്യാലയമുണ്ട്, 35 കോടി പേര്‍ക്ക് ബാങ്ക് അക്കൗണ്ട് ഉണ്ട്, എഴരക്കോടി ആളുകള്‍ക്കു ഗ്യാസ് കണക്്ഷനും കണ്ണന്താനം പറഞ്ഞു.
ന്യൂനപക്ഷം ഇന്ത്യയില്‍ സുരക്ഷിതമല്ല എന്ന പ്രതിപക്ഷ ആരോപണത്തെ പരാമര്‍ശിച്ചായിരുന്നു കണ്ണന്താനത്തിന്റെ മറുപടി
Discussion about this post