അമര്‍നാഥ് യാത്രയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷാ കാശ്മീരില്‍. ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് അമിത്ഷാ കാശ്മീരിലെത്തിയത്.
അമര്‍നാഥ് തീര്‍ത്ഥാടനത്തിന് നേര്‍ക്ക് ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കിയിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി അഭ്യന്തരമന്ത്രി കാശ്മീരിലെത്തിയിരിക്കുന്നത്. ജൂലൈ ഒന്നിനാണ് അമര്‍നാഥ് തീര്‍ഥാടനം ആരംഭിക്കുന്നത്.
Discussion about this post