അന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെ ചൊല്ലി സിപിഎം സംസ്ഥാന സമിതിയില്‍ നേതാക്കന്മാരുടെ തുറന്ന വിമര്‍ശനം . ആന്തൂര്‍ വിഷയത്തില്‍ എം.വി ഗോവിന്ദന് ഇടപ്പെട്ടുവെന്ന ഗുരുതരമായ ആരോപണം സംസ്ഥാന സമിതിയില്‍ ജെയിംസ് മാത്യൂ എം.എല്‍.എ ഉന്നയിച്ചു.
ആന്തൂരിലെ പ്രശ്നം തീര്‍ക്കാന്‍ നിവേദനം നല്കി താന്‍ മന്ത്രിയെ കൊണ്ട് നടപടി എടുപ്പിച്ചപ്പോള്‍ ഗോവിന്ദന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിക്കുകയും പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തെന്നാണ് ജയിംസ് മാത്യുവിന്റെ ആരോപണം.
കണ്വെന്ഷന് സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട് സാജന് പാറയില്‍ തന്നെ സമീപിച്ചിരുന്നു. ഇത്പ്രകാരം അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി ജലീലിന് പ്രശനപരിഹാരത്തിനായി ഒരു നിവേദനം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച് അന്വേഷിക്കാനും പരിശോധിക്കാനും മന്ത്രി സൂപ്രണ്ടിങ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. ഇതിനിടയില്‍ പി.കെ ശ്യാമളയുടെ ഭര്‍ത്താവായ എം.വി ഗോവിന്ദന്റെ ഇടപെടലുകളുണ്ടായി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചാണ് എം.വി ഗോവിന്ദന് ഇടപെടല്‍ നടത്തിയതെന്ന് ജയിംസ് മാത്യു സംസ്ഥാന സമിതിയില്‍ പറഞ്ഞു.
ആന്തൂര്‍ ഉള്‍പ്പെട്ട തളിപ്പറമ്പ് മണ്ഡലത്തിലെ എംഎല്‍എയാണ് ജയിംസ് മാത്യു. സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി വൈകിപ്പിച്ച സംഭവത്തില്‍ പികെ ശ്യാമള പ്രതിസ്ഥാനത്ത് നില്ക്കുമ്പോള്, ഇക്കാര്യത്തില്‍ അവര്‍ക്കൊപ്പം എംവി ഗോവിന്ദന് മാസ്റ്ററും ഇടപെട്ടു എന്ന ഗുരുതര ആരോപണമാണ് ജെയിംസ് മാത്യു ഉന്നയിച്ചിരിക്കുന്നത് . എന്നാല്‍ ഇതിനോട് സംസ്ഥാന സമിതിയിലുണ്ടായിരുന്ന ഗോവിന്ദന് മാസ്റ്റര്‍ പ്രതികരിച്ചില്ല.
Discussion about this post