രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് എത്തിയ അരവിന്ദകുമാര്‍ ഇടത് തീവ്രവാദത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ ഐപിഎസ് ഉദ്യോഗസ്ഥനാണ്. കശ്മീര്‍, ഇടതുതീവ്രവാദം തുടങ്ങി നിരവധി പ്രതിരോധ ദൗത്യങ്ങളില്‍ ഇദ്ദേഹം പങ്കാളിയായിരുന്നു. ഇടതുതീവ്രവാദം കൈകാര്യം ചെയ്യുന്നതില്‍ നിര്‍ണായക പങ്കാണ് ഇദ്ദേഹം വഹിച്ചത്. കശ്മീര്‍ വിദഗ്ധന്‍ എന്ന നിലയിലാണ് ഇദ്ദേഹം ഐബിയില്‍ അറിയപ്പെടുന്നത്. കശ്മീര്‍ താഴവരയില്‍ ഭീകരവാദത്തിനെതിരെയുളള കേന്ദ്രസര്‍ക്കാരിന്റെ നയം ഭംഗിയായി നടപ്പാക്കുന്നതില്‍ മികച്ച പ്രവര്‍ത്തനമാണ് ഇദ്ദേഹം കാഴ്ചവെച്ചിരുന്നത്.ഇന്റലിജന്‍സ് ബ്യൂറോയില്‍ കശ്മീരിന്റെ ചുമതലയുള്ള സ്പെഷ്യല്‍ ഡയറക്ടറായിരുന്നു അരവിന്ദ കുമാര്‍.
.ഐബിയില്‍ നീണ്ടക്കാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്താണ് അരവിന്ദ് കുമാറിനെ ഇപ്പോള്‍ ഐബിയുടെ തലപ്പത്ത് എത്തിച്ചത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ അരവിന്ദ് കുമാര്‍ നിര്‍ണായക മുന്നേറ്റം നടത്തുമെന്നാണ് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും പ്രതീക്ഷ.അരവിന്ദ കുമാര്‍ 1986 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. അസം കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ്.
റോയുടെ തലവനായി പ്രധാനമന്ത്രി നരേന്ദ്രമോദി സാമന്ത് ഗോയലിനെ നിയമിച്ചു. 2019 ഫെബ്രുവരിയില്‍ നടന്ന ബാലാകോട്ട് വ്യോമാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു സാമന്ത് ഗോയല്‍. 1984 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് സാമന്ത് ഗോയല്‍. പഞ്ചാബ് കേഡറില്‍ നിന്നാണ് ഗോയല്‍ സേനയുടെ ഭാഗമായത്.
സാമന്ത് ഗോയല്‍ 2016ലെ പാകിസ്ഥാനെതിരായ മിന്നലാക്രമണങ്ങളിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു. അന്ന് റോയില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പാകിസ്ഥാനെക്കുറിച്ച് ഏറെ അവഗാഹമുള്ള വ്യക്തിയാണ് സാമന്ത് എന്നത് ശത്രുരാജ്യത്തിന്റെ ഉറക്കം കെടുത്തും. 1990കളില്‍ ഖലിസ്ഥാന്‍ വാദം തീവ്രമായിരുന്നപ്പോള്‍ പഞ്ചാബില്‍ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഭീകരരുടെ പേടി സ്വപ്നമായ സാമന്ത് റോ തലപ്പത്ത് എത്തുമ്പോള്‍ അത് രാജ്യവിരുദ്ധര്‍ക്കും തിരിച്ചടിയാകും.
Discussion about this post