പ്രവാസി വ്യവസായി പ്രശാന്തന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സിപിഎമ്മില്‍ വലിയ പൊട്ടിത്തെറി. ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ പി ജയരാജന്‍ വീണ്ടും രംഗത്തെത്തിയതോടെയാണ് വിഷയം വഷളായത്. പി.കെ ശ്യമാളയ്ക്ക് വീഴ്ച പറ്റിയെന്ന് പി ജയരാജന്‍ ഒറു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. വ്യാപാരസ്ഥാപനത്തിന് അനുമതി നല്‍കുന്നതില്‍ ഇടപെടാന്‍ നഗരസഭ അധ്യക്ഷയ്ക്ക് അധികാരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്യാമളയ്ക്ക് വീഴ്ച പറ്റി എന്നാണ് ജയരാജന്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാന നേതൃത്വവും പിണറായി വിജയനും ശ്യാമളയെ ന്യായീകകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതിനെ തള്ളുക വഴി ജയരാജന്‍ പരസ്യമായ ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ്. തന്നെ ഒതുക്കുക വലതുപക്ഷത്തിന്റെ ലക്ഷ്യമെന്നും, അത് നടക്കില്ലെന്നും ജയരാജന്‍ പറയുന്നത് സിപിഎം നേതൃത്വത്തിന് കൂടിയുള്ള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തല്‍.
കണ്ണൂരില്‍ രണ്ട് ദിവസത്തെ ജില്ല നേതൃത്വയോഗങ്ങള്‍ ഇന്ന് തുടങ്ങുകയാണ്. പി.കെ ശ്യാമളയുടെ ഭര്‍ത്താവായ സിപിഎം സംസ്ഥാന കമ്മറ്റിയംഗം എംവി ഗോവിന്ദന്‍ ഈ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്. യോഗത്തിന് മുമ്പ് പി ജയരാജന്‍ നടത്തിയ പ്രസ്താവന വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളികളയാനാവില്ല. ജയരാജന്റെ പ്രസ്താവനക്കെതിരെ കോടിയേരി ബാലകൃഷ്ണനും, പിണറായി വിജയനും രംഗത്തെത്തിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ബിംബങ്ങള്‍ ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാനാവില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. വലത് പക്ഷം തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പി ജയരാജന്‍ ഇതിന് നല്‍കുന്ന പരോക്ഷ മറുപടിയും.
Discussion about this post