കോഴിക്കോട്: അരുവിക്കര തെരഞ്ഞെടുപ്പില്‍ ഇടത് മു്ന്നണി തോറ്റതിന് പിന്നാലെ കെ.ടി ജലീല്‍ എംഎല്‍എയും മറ്റൊരു യുവ എംഎല്‍എയും രാജിവച്ച് മുസ്ലിംലീഗില്‍ ചേരുന്നുവെന്ന വാര്‍ത്ത പരന്നിരുന്നു. സോഷ്യല്‍ മീഡിയ വഴി ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കെ.ടി ജലീല്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
അരുവിക്കരയിലെ തോല്‍വി ഇടത്പക്ഷത്തുളള ഒരാളുടേയും മനംമാറ്റത്തിന് ഹേതുവാകാന്‍ പാടില്ലെന്നും, ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവര്‍ അത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ ബൂരിപക്ഷ സമുദായത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതാണെന്നും കെ.ടി ജലീല്‍ പറയുന്നു.
റംസാനില്‍ വ്യാജ വാര്‍ത്തയുണ്ടാക്കുന്നവരോട് ദൈവം പൊറുത്ത് കൊടുക്കട്ടേയെന്നും വാര്‍ത്തകള്‍ തള്ളികൊണ്ട് കെടി ജലീല്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കുക-
കള്ളം പറയുന്നതും പ്രചരിപ്പിക്കുന്നതും മഹാപാപമായി കരുതുന്ന വിശുദ്ധ റംസാന് നാളില്പോലും വ്യാജ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നവര്‍ക്ക് ദൈവം പൊറുത്ത് കൊടുക്കട്ടെ . ഇത്യാദി നുണബോംബുകളോടുള്ള എന്റെ പ്രതികരണം സമാനസ്വഭാവമുള്ള ഒരു പോസ്റ്റുമായി ബന്ധപ്പെട്ട് മുമ്പൊരിക്കല്‍ നല്കിയിടുള്ളതാണ് . വീണ്ടും അതാവത്തിക്കാന് ഉദ്ദേശിക്കുന്നില്ല . ഒരു തെരഞ്ഞെടുപ്പ് തോല്‍വിയും പ്രത്യേകിച്ച് അരുവിക്കരയിലെ തോല്‍വി ഇടതുപക്ഷത്തുള്ള ഒരാളുടേയും മനം മാറ്റത്തിന് ഹേതുവാകാന്‍ പാടില്ല . മതനിരപേക്ഷ പക്ഷത്ത് നില്ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്നവര്‍ അത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ ഭൂരിപക്ഷ സമുദായത്തില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും . മതേതര പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ശേഷിക്കുന്ന മുസ്ലിങ്ങളെപ്പോലും സംശയ ദൃഷ്ടിയോടെ മറ്റുള്ളവര്‍ കാണുന്ന സാഹചര്യവും അതോടെ നാട്ടില്‍ സംജാതമാകും . നമ്മുടെ പോളിറ്റിക്കല്‍ പ്ലാറ്റ്ഫോമില്‍ ബഹുസ്വരതയെ കാണാനും അനുഭവിക്കാനും നമുക്കാവണം . അപ്പോള്‍ മാത്രമെ നമുക്കോരോരുത്തര്‍ക്കും സെക്കുലര്‍ ഡമോക്രാറ്റിക്ക് റിപബ്ലിക്കിന്റെ ഭാഗമാകാന്‍ സാധിക്കുകയുള്ളൂ . സങ്കുചിത മത താല്പര്യങ്ങള്ക്കപ്പുറം വിശാലമായ രാജ്യ താല്പര്യത്തെ കാണാന്‍ ഉതകുന്ന നിലപാടാണ് ഓരോ ഇന്ത്യക്കാരനില്‍ നിന്നും വര്‍ത്തമാനകാലം ആവശ്യപ്പെടുന്നത് . ഇതിനോട് പുറംതിരിഞ്ഞുനില്ക്കാന് ചരിത്രവിദ്യാര്‍ഥി കൂടിയായ എന്നെപ്പോലെ ഒരാള്‍ക്ക് എങ്ങിനെയാണ് കഴിയുക ? ‘ നിങ്ങള്‍ ഊഹാപോഹങ്ങളെ പിന്‍പറ്റരുത് . അതില്‍ മഹാഭൂരിഭാഗവും കളവാണ് ‘ ( നബി വചനം )
Discussion about this post