തിരുവനന്തുപുരത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് കവർച്ച നടത്തി. ഒന്നരക്കിലോയോളം സ്വർണ്ണമാണ് തട്ടിയെടുത്തത്. മൂക്കോലയ്ക്കലിൽ വച്ച് കുഴിത്തുറയിൽ സ്വർണക്കട നടത്തുന്ന ബിജുവിനെയാണ് ആക്രമിച്ചത്. മണക്കാട് സ്വദേശിയാണ് ബിജു.
തൃശ്ശൂരിൽ നിന്നും സ്വർണ്ണം വാങ്ങി വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമിക്കപ്പെട്ടത്. മറ്റൊരു കാറിലെത്തിയ സംഘം വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയെടുക്കുകയായിരുന്നു,
Discussion about this post