താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ശനിയാഴ്ച നടക്കും. ഞായറാഴ്ച നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിന് മുന്നോടിയായി ശനിയാഴ്ച കൊച്ചിയിലാണ് ജനറൽ ബോഡി യോഗം. എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് യോഗം ചേരുന്നച്.
ജനറൽ ബോഡി യോഗത്തിലെ അജണ്ട തീരുമാനിക്കാനാണ് എക്‌സിക്യൂട്ടീവ് യോഗം.അമ്മ സംഘടനയുടെ ഭരണഘടനാ ഭേദഗതി നിർദ്ദേശങ്ങൾ വാർഷിക ജനറൽ ബോഡിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജിവച്ച അംഗങ്ങലെ തിരിച്ചെടുക്കുന്നതിനുളള മാനദണ്ഡം ചർച്ച ചെയ്യും. മാധ്യമങ്ങളിൽ താരം നടത്തുന്ന പരസ്യ പ്രസതാവനയും ശനിയാഴ്ചത്തെ എക്‌സിക്യൂട്ടീവ് ചർച്ച ചെയ്യും. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെ 17 അംഗങ്ങളാണ് യോഗത്തിൽ പങ്കെടുക്കുക.
Discussion about this post